ക്രിസ്റ്റഫര്‍ നോളന്‍ എഴുതി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ഒരു ഇതിഹാസ ഫാന്റസി ആക്ഷന്‍ ചിത്രമാണ് ദി ഒഡീസി. ഹോമറിന്റെ പുരാതന ഗ്രീക്ക് ഇതിഹാസമായ ദി ഒഡീസിയുടെ ഒരു ദൃശ്യാവിഷ്‌ക്കരണമാണ് ഈ സിനിമ. മാറ്റ് ഡാമണ്‍, ടോം ഹോളണ്ട്, ആനി ഹാത്തവേ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ലുപിറ്റ ന്യോങ്കോ, സെന്‍ഡായ, ചാര്‍ലൈസ്, ബെന്നി സഫിഡെ, ജോണ്‍ ബെര്‍ന്താല്‍, ജോണ്‍ ലെഗുസാമോ, ബില്‍ ഇര്‍വിന്‍, സാമന്ത മോര്‍ട്ടണ്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഹിമേഷ് പട്ടേല്‍, വില്‍ യുന്‍ ലീ, കോറി ഹോക്കിന്‍സ്, മിയ ഗോര്‍, ലോഗന്‍ മാര്‍ഷല്‍, ജിമ്മി ഗൊണ്‍സാലസ്, ആന്‍ഡ്രൂ ഹോവാര്‍ഡ്, ട്രാവിസ് സ്‌കോട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. എമ്മ തോമസും ക്രിസ്റ്റഫര്‍ നോളനും ചേര്‍ന്നാണ് നിര്‍മ്മാണം. ഹോയ്റ്റ് വാന്‍ ഹോയ്‌റ്റെമയാണ് ഛായാഗ്രഹണം. ജെന്നിഫര്‍ ലാം എഡിറ്റ് ചെയ്തത്, ലുഡ്വിഗ് ഗൊറാന്‍സണ്‍ സംഗീതം നല്‍കി, പ്രൊഡക്ഷന്‍ കമ്പനി യൂണിവേഴ്സല്‍ പിക്ചേഴ്സ് & സിന്‍കോപ്പി. യൂണിവേഴ്സല്‍ പിക്ചേഴ്സ് വിതരണം ചെയ്തു.
















