മൂന്നാര്‍ ആനച്ചാലില്‍ ഗതാഗതക്കുരുക്ക് മൂലം വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ശ്വാസംമുട്ടിയാണ് ജീവിക്കുന്നത്. ആനച്ചാലിലെ നിയന്ത്രണാതീതമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനു വേണ്ടി, 2024/25 കാലഘട്ടത്തില്‍ അന്നത്തെ ദേവികുളം M L A,, ad, A രാജ ഇടപ്പെട്ട് രണ്ടുകോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ടെണ്ടര്‍ എടുത്ത വ്യക്തിയും ഉദ്യോഗസ്ഥരും ചേര്‍ന്നു അന്നത്തെ എസ്റ്റിമേറ്റിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത് എന്ന ആക്ഷേപം ശക്തമാണ്. എന്തിനു വേണ്ടി ആണോ അവിടെ ഫണ്ട് അനുവദിച്ചത്, ആ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അല്ല അവിടെ നടക്കുന്നത്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്.
















