ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും എറണാകുളം മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശത്തെ ഗോള്‍ഡ് ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. അഡ്ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കെജിഎസ്എംഎ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി.വി.കൃഷ്ണദാസ് ഗോള്‍ഡ് ഹബ്ബിന്റെ കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈബ് 9 വെബ്‌സൈറ്റ് നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. മന്ത്രി റോജി എം.ജോണ്‍, ബെന്നി ബഹനാന്‍ എംപി, കെജിഎസ്എംഎ ജനറല്‍ സെക്രട്ടറി എസ്.അബ്ദുല്‍ നാസര്‍, വര്‍ക്കിങ് പ്രസിഡന്റ് പി.കെ.ഐമു ഹാജി, ബി. പ്രേമാനന്ദ്, എം.വിനീത്, സക്കീര്‍ ഹുസൈന്‍, രത്‌നകല രത്‌നാകരന്‍, നവാസ് പുത്തന്‍വീട്, ഫൈസല്‍ അമീന്‍, എസ്.പാലനി, അഹമ്മദ് പൂവില്‍, എം.സി.ദിനേശന്‍, നിതിന്‍ തോമസ്, ടി.വി.മനോജ് കുമാര്‍, കെ.എം.സ്‌കറിയാച്ചന്‍, അബ്ദുല്‍ അസീസ് എര്‍ബാദ്, പി.ടി.അബ്ദുറഹ്മാന്‍ ഹാജി, എന്‍.ടി.കെ.ബാപ്പു, വി.ഗോപി, സി.എച്ച്.ഇസ്മായില്‍, അരുണ്‍ മല്ലാര്‍, സലാം ഹൈറ എന്നിവര്‍ പ്രസംഗിച്ചു.
















