സുബഹ് ഫിലിംസിന്റെ ബാനറിൽ ശ്രീ. ഹരിദാസ് കണ്ണോത്ത് നിർമ്മിച്ച് ജാഫർ കുറ്റിപ്പുറം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ “സൂഫിയാൻ” റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണെന്നും റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. കരിംദാസിന്റെ കഥയ്ക്ക് ബിജേഷ് പുതുപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം ഒരു അമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയായ സ്നേഹബന്ധത്തിന്റെ കഥയാണ് പറയുന്നത്.
അശോകൻ ചെമ്പിൽ, ഉണ്ണി നായർ, ഡോ. രജിത് കുമാർ, അതുല്യ രാജേന്ദ്രൻ, മാസ്റ്റർ ഷാഹുൽ, ഹംസ പോർലിയിൽ, അഞ്ചു അരവിന്ദ്, ജെയിംസ് ജോൺ, അഷ്‌റഫ് ചെമ്മാട്, ഫാറൂഖ് മുല്ലപ്പൂ, കെ. മണികണ്ഠൻ, ജയചന്ദ്രൻ തിരൂർ എന്നിവർക്കൊപ്പം ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 20-ഓളം യു.പി. വിദ്യാർത്ഥികളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബെൻസീറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം ഷെമീർ അൽദീൻ, പശ്ചാത്തലസംഗീതം ഷിയാദ് കബീർ, സംഗീതം അൻസാർ ടി, സൂരജ് നായർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലാംകുന്ന്, ഫൈനാൻസ് കൺട്രോളർ സാഹിർ പാക്കിനി. ശബ്ദ സംവിധാനം സച്ചിൻ ജോസ്, കലാസംവിധാനം അശോകൻ കുറ്റിപ്പുറം, വസ്ത്രാലങ്കാരം വിനോദ് കളത്തിൽ, ചമയം സിജിൻ കൊടകര. ഗാനരചന സത്താർ കാഞ്ഞങ്ങാട്, ശ്രീകുമാർ ചേർത്തല എന്നിവരാണ്.
ജോയ് ഓഡിയോ ലാബാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ നിർവഹിച്ചിരിക്കുന്നത്. ഡിസൈൻ വാബോയും വാർത്താ വിതരണവും പ്രൊമോഷനും റൺവേ വോയിസുമാണ്. കൈകാര്യം ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരങ്ങളിലെ മനോഹരമായ ദൃശ്യഭംഗിയും ഹൃദയസ്പർശിയായ കുടുംബകഥയും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന “സൂഫിയാൻ” ഉടൻ തിയേറ്ററുകളിലെത്തും.9544507889
















