തെലുങ്കിലെ യുവ സൂപ്പര്‍ താരം അല്ലു അര്‍ജ്ജുനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രത്തിന് രചന നിര്‍വ്വഹിക്കാന്‍ കാതല്‍ ദ കോര്‍, നെയ്മര്‍, അതിരടി എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ പോള്‍സണ്‍ സ്‌ക്കറിയയും മിന്നല്‍ മുരളി, പടയോട്ടം, അതിരടി എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ അരുണ്‍ അനിരുദ്ധനും. ഒരു സൂപ്പര്‍ ഹീറോ സബ്ജക്ടാണ് ബേസില്‍ അല്ലുവിന് വേണ്ടി ഒരുക്കുന്നതെന്നാണ് വിവരം. അല്ലുവിന്റെ ഫാമിലി ബാനറായ ഗീതാ ആര്‍ട്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന രാക്കയിലഭിനയിച്ച് വരുന്ന അല്ലു അര്‍ജ്ജുന്‍ ഡിസംബറോടെ ആ ചിത്രം പൂര്‍ത്തിയാക്കും. ലോകേഷ് കനകരാജ് ചിത്രം, പുഷ്പ 3 എന്നിവയാണ് ബേസില്‍ ചിത്രത്തിനൊപ്പം അടുത്ത വര്‍ഷം അല്ലുവിന്റെ പരിഗണനയിലുള്ള മറ്റ് രണ്ട് പ്രോജക്ടുകള്‍
















