റിപ്പോർട്ടർ ടിവിയുടെ എറണാകുളത്തെ സെൻട്രൽ ന്യൂസ് ഡസ്കിൽ പോലീസ് അതിക്രമിച്ചു കയറിയത് നീതീകരിക്കാനാവില്ലെന്നും ഈ മാധ്യമ വേട്ടയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്കിലേക്ക് പോലീസ് അതിക്രമിച്ചു കയറേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. വാർത്താ സംപ്രേഷണം പോലും തടസ്സപ്പെടുത്തിയ പോലീസ് ഇടപെടൽ ആശങ്കാജനകമാണ്. മാധ്യമ സ്വാതന്ത്ര്യം ന്യൂസ് ഡസ്‌കിൽ കടന്നു കയറി ഇല്ലാതാക്കാൻ ശ്രമിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എസ് ശ്രീകേഷും സെക്രട്ടറി പി ആർ പ്രവീണും ആവശ്യപ്പെട്ടു.
















