ലയണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (SIT) ഉടൻ ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ ചോദ്യം ചെയ്യുക.
റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ എസ്.ഐ.ടി ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
മെമ്മറി കാർഡുകൾ, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ, 6300 അമേരിക്കൻ ഡോളർ എന്നിവയാണ് റെയ്ഡിൽ പോലീസ് കണ്ടെടുത്തത്.
തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ 2:30-നാണ് അവസാനിച്ചത്.
















