പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അഴിമതിയുടെ ഭാഗമായവരെ എന്തിനു വെറുതെ വിടണമെന്നും അഴിമതി നിരോധന കേസിൽ നിയമപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമപദേശം വന്നശേഷം നടപടി സ്വീകരിക്കും. ബിജെപിയും സിപിഎമ്മും തമ്മിൽ സഹകരണമായിരുന്നു. കഴിഞ്ഞ 10 വർഷം ഒരു മന്ത്രിക്കെതിരെ പോലും നടപടി കേന്ദ്രസർക്കാർ എടുത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
















