പത്ത് വർഷം മുമ്പാണ് സിനിമ-സീരിയൽ താരം രേഖ മോഹനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശോഭ സിറ്റിയിലാണ് ഇവർ താമസിച്ചിരുന്നത്. മലേഷ്യയിലായിരുന്ന ഭർത്താവ് മോഹൻ പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടർന്നു സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവർ പോയി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൊലീസ് ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദ്യാനപാലകൻ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള രേഖയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റഫീല നിസാർ പങ്കുവെച്ച കുറിപ്പിലൂടെ തുടർന്ന് വായിക്കാം… യുവ നടനാണ് മരണത്തിന് കാരണമെന്നും വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭർത്താവ് കൊന്നതാണെന്നും തുടങ്ങി ദുർവാശിക്കാരിയായ സ്ത്രീയാണെന്ന് വരെ പത്രങ്ങളും മറ്റ് മീഡിയകളും എഴുതിയും പറഞ്ഞും രസിച്ച വീഡിയോകൾ ഇന്ന് കൂടി ഞാൻ കണ്ടതേയുള്ളൂ. മോഹൻലാലിൻ്റെ യാത്രാമൊഴി സിനിമയിൽ നിന്നും അഭിനയം മതിയാക്കി ഇറങ്ങിപ്പോന്ന ബോൾഡായൊരു സ്ത്രീയെ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. മായമ്മയായി സർവ്വംസഹയായി അഭിനയിച്ചെങ്കിലും യഥാർത്ഥ ജീവിതത്തിൽ അവർക്ക് സ്വന്തമായ നിലപാടുകൾ ആരുടേയും മുഖത്ത് നോക്കി അത് തുറന്ന് പറയാൻ യാതൊരു മടിയുമില്ലായിരുന്നു. തൈറോയ്ഡും പിന്നീട് സ്തനാർബുദവും വന്ന് ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം വന്ന് രേഖ മരണപ്പെട്ടത്.
മലേഷ്യയിൽ നിന്ന് വീട് പണിയുടെ ആവശ്യാർത്ഥം നാട്ടിൽ വന്നതായിരുന്നു. ഭർത്താവിൻ്റെ കൂടെ യാത്രകളും മറ്റുമായി സന്തോഷത്തോടെയാണ് നടി ജീവിച്ചിരുന്നത്. യാത്രകളേറേ ഇഷ്ടം ആയിരുന്നതിനാൽ ജീവിതം അടിപൊളിയായിരുന്നു. മരണശേഷം ഭാര്യയുടെ ഓർമക്കായി രേഖ മോഹൻ ഫൗണ്ടേഷൻ എന്ന പേരിൽ പാവപ്പെട്ടവർക്ക് വേണ്ടി പഠന സൗകര്യങ്ങളും ചികിത്സ സഹായങ്ങളും അദ്ദേഹം ചെയ്ത് വരുന്നു. രേഖ ശോഭ സിറ്റിയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മലേഷ്യയിലായിരുന്ന ഭർത്താവ് മോഹൻ പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവർ പോയി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൊലീസ് വന്ന് ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറുകയായിരുന്നു. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ട് ദിവസത്തെ പത്രം എടുത്തിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ഇവർ ഭക്ഷണം പുറത്ത് നിന്ന് വരുത്തിയിരുന്നു. ഇത് കഴിച്ചിട്ടുണ്ട്. എന്നാൽ ശേഷം ആരും ഇവരെ കണ്ടിട്ടില്ല. സൗഹൃദബന്ധങ്ങളും കുറവായിരുന്നു. ഉദ്യാനപാലകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. സ്ത്രീജന്മം എന്ന ടിവി പരമ്പരയിൽ മായമ്മയായി ജനപ്രീതി നേടി. ഇടക്ക് വെച്ച് നിർത്തി വിദേശത്ത് പോയി. ബാക്കി ഭാഗം ചിപ്പി അഭിനയിച്ചു. തൃശൂർ കൊടകര പിഷാരത്ത് കുടുംബാംഗമാണ്.
സ്ത്രീജന്മം കഥാകൃത്ത് ജോയ്സിയുടെ അഭിപ്രായത്തിൽ ഐശ്വര്യമുള്ള മുഖവും ജീവൻ തുടിക്കുന്ന കണ്ണുകളുമായിരുന്നു അവർക്ക്. അവർക്ക് കരയാൻ ഗ്ലിസറിനൊന്നും വേണ്ട. രണ്ട് തുള്ളി കണ്ണുനീർ വന്നാൽ മതി തുളുമ്പേണ്ട എന്ന് പറഞ്ഞാൽ ഷോട്ട് റെഡി എന്ന് പറയുമ്പോ നമ്മളുദ്ദേശിക്കുന്ന കറക്ടായ പോയന്റിൽ കണ്ണീർ വന്ന് നിൽക്കും. അത്രയും സിദ്ധിയുള്ള നടിയായിരുന്നു. മുറി നിറയെ ഭാര്യയുടെ ഫോട്ടോകൾ ഒട്ടിച്ച് ആ ഓർമ്മകളിൽ ഇപ്പോഴും ജീവിക്കുന്ന മോഹൻ രേഖ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതായെന്ന് പറയുമ്പോൾ അവരെ അദ്ദേഹം എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നോർക്കണം. ഭാര്യയായിട്ടല്ല ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടുനടക്കാനായിരുന്നു എനിക്ക് ഇഷ്ടം. സംഭവം നടന്ന ദിവസം വിളിച്ചിട്ടും മെസേജ് അയച്ചിട്ടും രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡ്രൈവറോട് പോയി നോക്കാനായി പറഞ്ഞത്. പത്രം പുറത്ത് കിടക്കുന്നത് ഡ്രൈവർ കണ്ടിരുന്നു. വിളിച്ചിട്ട് വാതിൽ തുറക്കാതെ വന്നപ്പോഴാണ് മറ്റുള്ളവരോട് പറഞ്ഞത്. ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവൾ.
ഞാൻ എത്തിയതിന് ശേഷം അവളെ എടുത്താൽ മതിയോയെന്ന് ചോദിച്ചിരുന്നുവെങ്കിലും ഇനി ഇരുത്താനാവില്ലെന്നാണവർ പറഞ്ഞത്. രേഖ എന്റെ മകളാണോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. അതവള്‍ക്ക് സങ്കടമായിരുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ആണ് ആദ്യം വരുന്നത്. പിന്നീട് തൈറോയിഡും വന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ വന്നതിനാല്‍ കുട്ടികളാവാന്‍ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞുങ്ങളാവുന്നതിന് മുമ്പ് ലോകം മുഴുവനും കറങ്ങണം എന്ന് പറഞ്ഞിരുന്നു. ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട് ഞങ്ങള്‍. ഹൃദയത്തിന് ഒരു അസുഖവുമില്ലായിരുന്നു. എന്നിട്ടും ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തിലാണ് മരണം അവളെ കൂട്ടികൊണ്ട് പോയത്. തൃശ്ശൂരിലെ ഞങ്ങളുടെ പുതിയ വീടിന്റെ പണി നടക്കുന്ന സമയത്താണ് രേഖ നാട്ടില്‍ വന്നത്. അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു. പഴങ്ങളും തേനുമൊക്കെ കഴിച്ചുള്ള വ്രതത്തിലാണെന്ന് പറഞ്ഞു. അത് മുമ്പും എടുക്കാറുള്ളതാണ്… വിളിച്ചിട്ടും മെസേജ് അയച്ചിട്ടും രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡ്രൈവറോട് പോയി നോക്കാനായി പറഞ്ഞത്. പറഞ്ഞ വാക്കിന് പ്രാധാന്യം കൊടുക്കുന്നയാളാണ് രേഖ. തിരിച്ചും അത് പ്രതീക്ഷിക്കാറുണ്ട്. അതൊക്കെ തെറ്റിച്ചപ്പോള്‍ ചില സെറ്റുകളില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ടെന്നുമാണ് ഭർത്താവ് മോഹന്‍ ഒരിക്കൽ പറഞ്ഞത് എന്നുമായിരുന്നു കുറിപ്പ്.















