സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും.
ഒക്ടോബര്‍ മാസം മുതൽ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.
ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും.
അതേ സമയം ഈ മാസത്തെ പ്രതിസന്ധി കടക്കാൻ സ്വകാര്യ കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ യൂണിറ്റിന് 11 രൂപയ്ക്ക് വാങ്ങാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു.
പ്രത്യേക സാഹചര്യത്തിലാണ് കമ്മീഷന്‍റെ അനുമതിക്ക് മുമ്പേ വൈദ്യുതി വാങ്ങാനുള്ള ശ്രമം.















