<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അടിച്ചു മാറ്റിയ കഥയോ ?: ഉണ്ണി ആറിന്‌റെ ‘ ശാര്‍ദ്ദൂല നിഗ്രഹം’, ബി.എന്‍.റോയിയുടെ ‘ഒറ്റയ്‌ക്കൊരു രാത്രിയോ’ ?; പ്രതികരിക്കൂ സാംസ്‌കാരിക-സാഹിത്യകാരേ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2026, 04:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സമകാലിക സാഹിത്യരംഗത്തെയും വായനാസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഉണ്ണി ആറിനെതിരെ അതീവ ഗുരുതരമായ കഥാമോഷണ ആരോപണം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര്‍ രചിച്ച് പ്രസിദ്ധീകരിച്ച ‘ശാര്‍ദ്ദൂല നിഗ്രഹം’ എന്ന കഥ, താന്‍ നേരത്തെ എഴുതി കലാകൗമുദിയില്‍ അച്ചടിച്ചുവന്ന ‘ഒറ്റയ്ക്കൊരു സ്ത്രീ’ എന്ന കഥയുടെ തുടക്കവും കേന്ദ്ര ആശയവും അതേപടി പകര്‍ത്തിയതാണെന്ന് ആരോപിച്ച് എഴുത്തുകാരന്‍ ബി.എന്‍. റോയ് രംഗത്തെത്തി.

മാതൃഭൂമി പത്രാധിപ സമിതിക്ക് താന്‍ നേരത്തെ അയച്ചുകൊടുത്ത കഥയുടെ ഇ-മെയില്‍ തെളിവുകളും ഇരു കഥകളുടെയും പ്രാരംഭ ഭാഗങ്ങളും നിരത്തി ബി.എന്‍. റോയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തുറന്നെഴുത്ത് ഇതിനകം സാംസ്‌ക്കാരിക-സാഹിത്യ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

മാതൃഭൂമിക്ക് അയച്ചു, മറുപടിയില്ല; ഒടുവില്‍ കലാകൗമുദിയില്‍ അച്ചടിച്ചു. 2025 സെപ്റ്റംബര്‍ 16-നാണ് ‘ഒറ്റയ്ക്കൊരു സ്ത്രീ’ എന്ന കഥ പ്രസിദ്ധീകരണത്തിനായി ബി.എന്‍. റോയ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഔദ്യോഗിക ഇ-മെയിലിലേക്ക് അയച്ചുകൊടുക്കുന്നത്. രണ്ടു മാസം കഴിഞ്ഞിട്ടും പത്രാധിപ സമിതിയില്‍ നിന്ന് യാതൊരു മറുപടിയോ പ്രതികരണമോ ലഭിക്കാത്തതിനെത്തുടര്‍ന്ന്, 2025 ഡിസംബര്‍ ആദ്യവാരം റോയ് ഈ രചന ‘കലാകൗമുദി’ ആഴ്ചപ്പതിപ്പിന് നല്‍കുകയായിരുന്നു. 2026 ജനുവരി 11-18 ലക്കത്തില്‍ മനോഹരമായ ചിത്രീകരണങ്ങളോടെ കലാകൗമുദി ഈ കഥ പ്രസിദ്ധീകരിക്കുകയും വായനക്കാര്‍ക്കിടയില്‍ അത് വലിയ തോതില്‍ പ്രശംസിക്കപ്പെടുകയും ചെയ്തു.

വായനക്കാരെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രമേയ സാമ്യമാണ് ഇരു കഥകളും തമ്മിലുള്ളതെന്നാണ് സാഹിത്യ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ആഴ്ചകളിലും ഒരേ കത്തി വില്‍പ്പനക്കാരന്റെ പക്കലെത്തി പുതിയ കത്തികള്‍ വാങ്ങുന്ന വിചിത്ര സ്വഭാവമുള്ള ഒരു യുവതിയും, അവളോട് ഇതിന്റെ കാരണം ചോദിച്ചറിയാന്‍ ശ്രമിക്കുന്ന വില്‍പ്പനക്കാരനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ബി.എന്‍. റോയിയുടെ കഥയുടെ അതേ പശ്ചാത്തലവും തുടക്കവുമാണ് മാസങ്ങള്‍ക്ക് ശേഷം മാതൃഭൂമിയില്‍ വന്ന ഉണ്ണി ആറിന്റെ ‘ശാര്‍ദ്ദൂല നിഗ്രഹം’ എന്ന കഥയിലും കാണാന്‍ സാധിക്കുന്നത്. പുതിയ കാലത്തിന്റെ ജനപ്രിയ എഴുത്തുകാരനും സിനിമാലോകത്ത് പേരെടുത്ത വ്യക്തിയുമായ ഉണ്ണി ആറിനെപ്പോലൊരാള്‍, വളര്‍ന്നുവരുന്ന ഒരു എഴുത്തുകാരന്റെ കഥാപാത്രത്തെയും സന്ദര്‍ഭത്തെയും സ്വന്തം പേരിലേക്ക് എങ്ങനെ സ്വാംശീകരിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ പരാതികള്‍ പങ്കുവെക്കുന്ന ശൈലി തനിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബി.എന്‍. റോയ് നിലപാട് വ്യക്തമാക്കിയത്. ‘ഒരേ ആശയമുള്ള കഥ ആദ്യം മാതൃഭൂമിയുടെ ഡെസ്‌കിന് മുന്നിലെത്തിയിട്ടും എന്നെ തഴഞ്ഞിട്ട്, അതേ ആശയം പറഞ്ഞ മറ്റൊരാള്‍ക്ക് അവസരം നല്‍കിയതിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത് മനഃപൂര്‍വ്വമായ അപഹരണമാണെങ്കില്‍ എന്നോട് മാത്രമല്ല, എഴുത്തുകാരോടും അനുവാചകരോടും ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പറയാതിരിക്കാന്‍ വയ്യ.’ – ബി.എന്‍. റോയ് ഫേസ്ബുക്കില്‍ കുറിച്ചു.

മാതൃഭൂമിക്ക് കഥ അയച്ചതിന്റെ ഔദ്യോഗിക സ്‌ക്രീന്‍ഷോട്ടുകളും ഇരു കഥകളുടെയും ഉള്ളടക്കവും റോയ് ഫേസ്ബുക്കില്‍ പങ്കെവെച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരുടെ പേരുകള്‍ മാത്രം നോക്കി ഉള്ളടക്കം തിരഞ്ഞെടുക്കുകയും, സാധാരണക്കാരായ എഴുത്തുകാരുടെ മൗലിക രചനകള്‍ ഡെസ്‌കുകളില്‍ വെച്ചുതാമസിപ്പിച്ച് ആശയങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന രീതി ചില പ്രസിദ്ധീകരണങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന ആക്ഷേപം മുന്‍പും മലയാള സാഹിത്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ഉണ്ണി ആറോ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സമിതിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ReadAlso:

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

‘സ്പാ’യില്‍ നീരാടുന്ന ‘തൂഫാന്‍’ പോരാളികളും പൊയ്മുഖങ്ങളും: കൂട്ടിക്കൊടുപ്പിന്റെ നെടുമ്പാശ്ശേരി കഥകള്‍; രാഷ്ട്രീയ പോലീസ് ബന്ധങ്ങള്‍ ?

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

ബി.എന്‍, റോയിയുടെ കുറിപ്പ്

പ്രിയപ്പെട്ടവരെ,

ഞാനൊരിക്കലും എന്റെ പരാതികളൊ ദുഃഖങ്ങളോ സോഷ്യല്‍ മീഡിയ ഫ്‌ലാറ്റുഫോമുകളില്‍ പങ്കുവയ്ക്കാറില്ല.ഇപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാഹചര്യം എന്റെ എഴുത്തുജീവിതത്തില്‍ സംജാതമായത് നിങ്ങളോടു പറയാതെ പോകുന്നത് ശരിയല്ലെന്നു തോന്നി( ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട് എന്തിനെന്ന ചോദ്യം സ്വയം ചോദിച്ചു അതില്‍നിന്നുമൊക്കെ ഞാന്‍ പിന്‍വാങ്ങുകയാണു ചെയ്തിട്ടുള്ളതാണ്) Sep 16/2025 നു മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഞാന്‍ അയച്ചുകൊടുത്ത കഥയാണ് ‘ഒറ്റയ്‌ക്കൊരു സ്ത്രീ . രണ്ടു മാസം കഴിഞ്ഞും മറുപടി ലഭിക്കാത്തതിനാല്‍ ആ കഥ ഡിസംബര്‍ ആദ്യവാരം കലാകൗമുദിക്ക് അയച്ചു കൊടുത്തു .അവര്‍ അത് മികച്ച ഇല്ലസ്‌ട്രേഷനോടെ 2026 ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കുകയും ആ കഥയെക്കുറിച്ച് മികച്ച അഭിപ്രായം വായനക്കാര്‍ എന്നോടു പങ്കുവയ്ക്കുകയും ചെയ്തതാണ്.അതെ കഥയുടെ ആദ്യഭാഗവും ആശയവും അതുപോലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ `ശാര്‍ദ്ദൂല നിഗ്രഹം ‘എന്നപേരില്‍ കഴിഞ്ഞവാരം കഥയായി പ്രസിദ്ധീകരിക്കപ്പെട്ടതു പലരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രണ്ടുപേര്‍ ഫേസ്ബുക്കില്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്.പണ്ടും ഇതുപോലെ സംഭവിച്ചിട്ടുള്ളതിനാല്‍ എനിക്ക് ഇത് അത്ഭുതമായി തോന്നിയില്ല.ഇത് മനപൂര്‍വ്വമായ അപഹരമാണെങ്കില്‍ എന്നോടുമാത്രമല്ല എഴുത്തുകാരോടും അനുവാചാകരോടും ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നു പറയാതിരിക്കാന്‍ വയ്യ.ഒരേ ആശയം ഉള്ള കഥ ആദ്യം മാതൃഭൂമിയുടെ ഡെസ്‌കിനു മുന്നിലെത്തിയിട്ടും എന്നെ തഴഞ്ഞിട്ട് അതെ ആശയം പറഞ്ഞ മറ്റൊരാള്‍ക്ക് അവസരം നല്‍കിയതിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിലപാട് എന്താണെന്നു വ്യക്തമായി കഴിഞ്ഞു.പ്രിയ സൗഹൃദങ്ങള്‍ക്കും അനുവാചകര്‍ക്കും ബോധ്യപ്പെടാന്‍വേണ്ടി കഥ അയച്ചുകൊടുത്ത മെയലിന്റെ സ്‌ക്രീന്‍ ഷോട്ട് ഇരു കഥകളുടെയും ആദ്യഭാഗവും ചുവടെ ചേര്‍ക്കുന്നു ഒപ്പം അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

 

 

Tags: UNNI R.ANWESHANAM NEWSBN ROYSNACHING THE STORYCULTARALLONLY NIGHT

Latest News

പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം; ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീർഖാന് സസ്പെൻഷൻ | Vaikom CI Shameer Khan suspended in bribery case

അപ്പാർട്ട്‌മെന്റിലെ തീപിടിത്തം; ജർമനിയിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും | Apartment fire: Bodies of Malayalis who died in Germany to be brought home on Friday

ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിം​ഗ് പുരിയുടെ ചിത്രം ആയുധമാക്കി പ്രതിപക്ഷം; രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

ഭര്‍ത്താവിനെ കാണാതായി, കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ ആത്മഹത്യാ ഭീഷണി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies