‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചി സിറ്റിയിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA പിടികൂടി. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പാറയിൽ റോഡിൽ പ്രതി താമസിക്കുന്ന വീട്ടിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.
പ്രതിയായ എളമക്കര പാറയിൽ റോഡ് പുളിക്കൽ ഹൗസിൽ ആൻസൺ ആന്റണിയുടെ (30) വീട്ടിൽ നിന്നും 31 ഗ്രാം MDMA, 10 ഗ്രാം കഞ്ചാവ്, 1.5 ഗ്രാം ചരസ്സ് എന്നിവ കണ്ടെടുത്തു. കൂടാതെ MDMA കച്ചവടത്തിലൂടെ സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നേതൃത്വത്തിലും, DCPമാരായ മോഹിത് റാവത്ത് IPS, അരുൺ K പവിത്രൻ IPS എന്നിവരുടെ മേൽനോട്ടത്തിലും നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാൽ എയുടെ നേതൃത്വത്തിലുള്ള DANSAF ടീമണ് പ്രതിയെ പിടികൂടിയത്. പ്രതിയെ എളമക്കര പോലീസിന് കൈമാറി കേസ് രജിസ്റ്റർ ചെയ്തു.















