പാലക്കാട് അട്ടപ്പാടിയിൽ ശിശുമരണം. അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി – സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം നടന്നത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
പുലർച്ചെ 3.30-ഓടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാൽ തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോവുകയായിരുന്നു.
തുടർന്ന് പുലർച്ചെ 4.15-ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.















