അടുത്ത വർഷം മാർച്ച് മുപ്പത് വരെ വൈദ്യുതി വാങ്ങാൻ KSEBയ്ക്ക് ഹ്രസ്വകാല കരാറിന് അനുമതി നൽകി റെഗുലേറ്ററി കമ്മിഷൻ. മൂന്ന് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാം. യൂണിറ്റിന് 6.99 മുതൽ പരമാവധി 10 രൂപ വരെ നൽകാം. ഇതോടെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ പരിഹാരമാവും.
ഇന്ന് വൈകീട്ട് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാവും അന്തിമമായ വിവരം ലഭിക്കുക. പത്ത് രൂപ വരെയെന്ന കമ്മിഷൻ്റെ നിബന്ധന പ്രകാരമാണ് കരാർ. 2027 ഏപ്രിലിൽ 13.89 രൂപ നൽകി വൈദ്യുതി വാങ്ങാനുള്ള കെ. എസ്.ഇ.ബിയുടെ അപേക്ഷ കമ്മിഷൻ തള്ളി.
Story Highlights : Relief for KSEB: Regulatory Commission grants approval to purchase electricity until March next year















