ആവശ്യമായ ചേരുവകൾ
തക്കാളി -ഏഴ് എണ്ണം
പഞ്ചസാര -അര കപ്പ്
കോൺഫ്ലവർ -നാല് ടീസ്പൂൺ
നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ
ഏലക്കായ പൊടിച്ചത് -അര ടീസ്പൂൺ
വെള്ളം -അര കപ്പ് (കോൺഫ്ലവർ മിക്സ്ചെയ്യാൻ)
വറുത്ത അണ്ടിപ്പരിപ്പ് -അഞ്ചെണ്ണം
തയാറാക്കുന്ന വിധം
നല്ലതുപോലെ പഴുത്ത തക്കാളി ഏഴെണ്ണം എടുക്കുക. പാൻ അടുപ്പത്തു വെച്ച് തക്കാളി ഇട്ടുകൊടുക്കുക. ആവശ്യമായ വെള്ളം കൂടി ഒഴിച്ചു കൊടുത്ത ശേഷം മൂടിവെച്ച് കൂടിയ ഫ്ലെയിമിൽ അഞ്ച് മിനിറ്റ് വേവിച്ച് എടുക്കുക.
തക്കാളി തണുത്ത ശേഷം തൊലി മാറ്റി ചെറുതായി മുറിച്ച് മിക്സിയിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. പാൻ അടുപ്പത്തുവെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക.
അതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് മീഡിയം ഫ്ലെയിമിൽ ഇട്ട് തക്കാളിയിലെ വെള്ളം വറ്റിച്ച് എടുക്കുക. വെള്ളം വറ്റി വരുമ്പോൾ കോൺഫ്ലവർ കാൽ കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിച്ച് കൊടുക്കുക.
നന്നായി ഇളക്കികൊടുക്കുക. അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് ഡ്രൈ ആക്കി എടുക്കുക. വെളളം വറ്റി കഴിഞ്ഞാൽ ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക.
പാനിൽനിന്ന് ഹൽവ ഒട്ടിപിടിക്കാതെ ആകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് അര ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക.
നെയ്യ് തടവിവെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഹൽവ ഇട്ടു കൊടുത്ത് സ്പൂൺവെച്ച് ഷേപ്പ് വരുത്തുക. അതിലേക്ക് വറുത്ത അണ്ടിപ്പരിപ്പു വെച്ച് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ സെറ്റ് ആകാൻ വെക്കുക.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















