ആവശ്യമായ ചേരുവകൾ
കപ്പ : 2 കായ
വലിയ ഉള്ളി : 3 എണ്ണം
പച്ചമുളക് : 4 എണ്ണം
കറിവേപ്പില : 2 തണ്ട്
മല്ലിയില : അര കപ്പ്
മുളക് പൊടി : അര ടീസ്പൂൺ
മഞ്ഞൾ പൊടി : അര ടീസ്പൂൺ
ഗരം മസാല : അര ടീസ്പൂൺ
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
മൈദ : 1 കപ്പ്
അരിപ്പൊടി : 1 കപ്പ്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ശേഷം വെള്ളത്തിലിട്ട് കപ്പ നന്നായി പുഴുങ്ങുക. പുഴുങ്ങിയ കപ്പ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചു ഉടച്ചുവെക്കുക.
ശേഷം അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില, മൈദ, അരിപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ ഉടച്ചുവെച്ച കപ്പയിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കുഴമ്പ് രൂപത്തിലാക്കിയ ശേഷം വട രൂപത്തിൽ തയ്യാറാക്കി മാറ്റിവെക്കാം. ഇത്തിരി വെള്ളം നനച്ച് കൈയ്യിൽവെച്ച് തന്നെ വട രൂപത്തിൽ മാറ്റാം. തുടർന്ന് തിളച്ച എണ്ണയിലിട്ട നന്നായി മൊരിച്ചെടുക്കാം.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ