ആവശ്യമായ ചേരുവകൾ
മുട്ട: 5 എണ്ണം
ക്രാബ്: 5 എണ്ണം
ചപ്പാത്തി: 5 എണ്ണം
പച്ചമുളക്: 3 എണ്ണം
സവാള: 2 എണ്ണം
പാൽ: 1 ഗ്ലാസ്
മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
ഗരംമസാല: 1 ടീസ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി: 1 ടീസ്പൂൺ
ഏലക്കപ്പൊടി: ആവശ്യത്തിന്
വെളിച്ചെണ്ണ, നെയ്യ്, ഉപ്പ്: ആവശ്യത്തിന്
മല്ലിയില, കറിവേപ്പില: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രയിങ് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നന്നായി കൊത്തിയരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഗരംമസാല, ചെറുതായി മുറിച്ച മല്ലിയില, കറിവേപ്പില ചേർത്തിളക്കുക. ശേഷം ഉപ്പ് ചേർത്ത് വേവിച്ച് ക്രാബിന്റെ ഫ്ലഷ് മാത്രം എടുത്തത് ചേർത്തിളക്കി തീ ഓഫാക്കുക. ശേഷം ഒരു പാത്രത്തിൽ അഞ്ച് മുട്ട പൊട്ടിച്ച് ഒഴിക്കുക.
ഇതിലേക്ക് പാൽ, ഏലക്കപ്പൊടി, ഉപ്പ്, ഗരം മസാല, കുറച്ച് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എഗ് മിക്സ് തയാറാക്കി വെക്കുക.
ശേഷം ചുവട് കട്ടിയുള്ള ഒരു നോൺസ്റ്റിക് പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് ഇതിലേക്ക് ഒരു ചപ്പാത്തി തയാറാക്കിവെച്ച എഗ് മിക്സിൽ ഡിപ് ചെയ്ത് വെക്കുക. ഇതിന് മുകളിൽ തയാറാക്കിവെച്ച ക്രാബ് മസാലയിൽനിന്ന് ഒരു ടേബ്ൾ സ്പൂൺ ലെയർ ചെയ്യുക. അതിന് മുകളിൽ വീണ്ടും ചപ്പാത്തി എഗ് മിക്സിൽ ഡിപ് ചെയ്ത് വെക്കുക. മുകളിൽ ക്രാബ് മസാല ചേർക്കുക.
ഇങ്ങനെ ചപ്പാത്തിയും ക്രാബ് മസാലയും തീരുന്നത് വരെ ലെയർ ചെയ്ത് ബാക്കി എഗ് മിക്സ് മുകളിൽ ഒഴിച്ച് പാത്രം മൂടിവെച്ച് ചെറിയ തീയിൽ 20 മിനിറ്റ് വരെ കുക്ക് ചെയ്യണം.
ശേഷം നെയ്യ് പുരട്ടിയ ഫ്രയിങ് പാനിലേക്ക് ഡീമോൾഡ് ചെയ്ത് ചെറുതീയിൽ അഞ്ചാറ് മിനിറ്റ് കുക്ക് ചെയ്ത് ചൂട് പോയതിനുശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സർവ് ചെയ്യാം.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















