ആവശ്യമായ ചേരുവകൾ
ചെറി (ബർബടോസ് ചെറി) – കുറച്ച്
കടുക് – 1 ടീസ്പൂൺ
ഉലുവ – അര ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ച മുളക് – എരിവിനാവശ്യമുള്ളത്
വെളുത്തുള്ളി – ഒരു കുടം
കറിവേപ്പില – 2 ഇതൾ
ഉപ്പ് – ആവശ്യത്തിന്
കശ്മീരി മുളകുപൊടി – 3 ടേബിൾസ്പൂൺ
സുർക്ക – ആവശ്യത്തിന്
കായപൊടി – കാൽ ടീസ്പൂചേരുവകൾ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കടുകിട്ട് പൊട്ടിച്ചതിന് ശേഷം ഉലുവ ഇടുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഒരോന്നായിട്ട് പച്ച മണം മാറുന്നത് വരെ വേവിക്കുക. തുടർന്ന് തീ കുറച്ച് മുളകുപൊടിയിട്ട് നന്നായി ഇളക്കുക.
പിന്നീട് സുർക്ക ഒഴിച്ച് തിളച്ചതിന് ശേഷം ചെറിയിട്ട് കൊടുക്കുക. പിന്നീട് കായപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി തിളച്ചതിന് ശേഷം ഒരു നുള്ള് പഞ്ചസാര ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















