ആവശ്യമായ ചേരുവകൾ
ക്രേപ്പ് റെഡി ആക്കുവാൻ
മുട്ട – 1
പാൽ – 1 കപ്പ്
ഉപ്പ് – ¼ ടീസ്പൂൺ
ഗോതമ്പ് പൊടി – ¾ കപ്പ്
ബേക്കിങ് പൗഡർ – ¼ ടീസ്പൂൺ
മുട്ട ഫില്ലിംഗ് റെഡി ആക്കുവാൻ
മുട്ട – 2
ഉപ്പ് – 1/4 ടീസ്പൂൺ
ചാട്ട് മസാല – 1/4 ടീസ്പൂൺ
സവാള ചെറുതായി അരിഞ്ഞത് – 1
തക്കാളി ചെറുതായി അരിഞ്ഞത് – 1
പച്ചമുളക് ചെറുതായി അരിഞ്ഞത് -1
ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട, പാൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഗോതമ്പു പൊടി ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് മിക്സ് ചെയ്യുക. ഇത് മാറ്റി വയ്ക്കുക.
ഇനി മറ്റൊരു ബൗളിൽ മുട്ട, ഉപ്പ്, ചാട്ട് മസാല ഒപ്പം അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതും മാറ്റിവയ്ക്കുക. ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് അല്പം നെയ്യ് തടവുക. മാവ് ഒഴിച്ച് എല്ലായിടത്തും ആകുന്ന രീതിയിൽ ചരിച്ച് പരത്തിയെടുക്കുക.
ഇത് രണ്ട് മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച മുട്ട മിശ്രിതം ചേർത്ത് 3 മിനിറ്റ് വീണ്ടും മീഡിയം തീയിൽ വേവിക്കുക. ഇത് പാകമാകുമ്പോൾ മറിച്ചിട്ട് ആ ഭാഗവും 2 മിനിറ്റ് വേവിക്കുക.
ഇത് വീണ്ടും തിരിച്ചിട്ടു ഗ്രേറ്റ്ചെയ്തു വെച്ചിരിക്കുന്ന ചീസ് ചേർത്ത് ഒരു മിനിറ്റ് മൂടിവെച്ച് വേവിക്കുക. ഇത് പ്ലേറ്റിലേക്ക് പകർത്തി റോൾ ചെയ്തെടുക്കുക. എഗ്ഗ് ക്രേപ്പ് റോൾ റെഡി.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















