ആവശ്യമായ ചേരുവകൾ
ഓട്സ് – 1/4 കപ്പ് (പൊടിച്ചത്)
വെള്ളം – 4 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 2 എണ്ണം
കാരറ്റ് – 1 എണ്ണം ചീകി എടുത്തത്
സവാള – 1/2 ( ചെറുതായി അരിഞ്ഞത് )
തക്കാളി – 1/2 ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 ( വട്ടത്തിൽ അരിഞ്ഞത് )
കറിവേപ്പില
ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്
കുരുമുളക് ചതച്ചത് – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ചില്ലി ഫ്ളെക്സ് – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് പൊടിച്ചതിലേക്ക് 4 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കലക്കി എടുക്കുക. അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.
പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മിക്സ് ചെയ്തു വെച്ച മുട്ടകൂട്ട് ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഒരു വശം വെന്തു കഴിഞ്ഞാൽ മറു വശം വേവിക്കാം.
അൽപസമയം കഴിഞ്ഞ് ചൂടോടെ കഴിക്കാം. സ്വാദിഷ്ടമായ ഓട്സ് ഓംലറ്റ് റെഡി
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















