ആവശ്യമായ ചേരുവകൾ
1-ബ്രഡ് സ്ലൈസ് -നാല് എണ്ണം
2-ബട്ടർ -50 ഗ്രാം
3-വെളുത്തുള്ളി -രണ്ട് വലിയ അല്ലി
4-മല്ലിയില പൊടിയായി അരിഞ്ഞത് -രണ്ട് സ്പൂൺ
5-ഉണക്കമുളക് ചതച്ചത് -ഒരു സ്പൂൺ
6-ഒറിഗാനോ -ഒരു സ്പൂൺ
7-മോസറെല്ല ചീസ്
തയാറാക്കുന്ന വിധം
തണുപ്പില്ലാത്ത ബട്ടറിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, മല്ലിയില, ചതച്ച മുളക്, ഒറിഗാനോ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ക്രീം പോലെ ആക്കി എടുക്കുക. ഓരോ ബ്രഡിന്റെയും ഒരു സൈഡിൽ ഈ ക്രീം നന്നായി തേച്ചുപിടിപ്പിക്കുക.
ഒരു ഫ്രൈ പാൻ ചൂടാക്കി അതിൽ ബട്ടർ തേച്ച ഭാഗം താഴെവരുന്ന രീതിയിൽ ബ്രഡ് വെക്കുക. അതിനു മുകളിൽ കുറച്ചു മോസറെല്ല ചീസ് വിതറുക. അതിനു മുകളിൽ മറ്റൊരു സ്ലൈസ് ബ്രഡ് ബട്ടർ മുകളിൽ വരുന്ന രീതിയിൽ വെച്ച് കൊടുക്കുക.
താഴ്ഭാഗം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ തിരിച്ചിട്ട് കൊടുത്തിട്ട് രണ്ടു ഭാഗവും നന്നായി മൊരിച്ചെടുക്കുക. ഇഷ്ടമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കുക.
ഉപ്പില്ലാത്ത ബട്ടർ ആണെങ്കിൽ ഒരു നുള്ള് ഉപ്പ് ചേർക്കണം.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















