ആവശ്യമായ ചേരുവകള്‍
1. ബീഫ് എല്ലില്ലാത്തത് – കാല്‍ കിലോ
2. കടലപ്പരിപ്പ്- 50 ഗ്രാം
3. ചെറുപയര്‍ പരിപ്പ്- 50 ഗ്രാം
4. സവാള- ഒന്ന്
5. ഗരം മസാല- ഒന്നര സ്പൂണ്‍
6. മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
7. പെരുംജീരകം- ഒരു സ്പൂണ്‍
8. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍
9. ഉണക്കമുളക്- അഞ്ചെണ്ണം
10. പച്ചമുളക്- മൂന്നെണ്ണം
11. കറിവേപ്പില, മല്ലിയില- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തുവെക്കുക.
ഇവ വെള്ളം കളഞ്ഞ് മാറ്റിവെക്കണം. ബീഫ് മഞ്ഞള്‍പ്പൊടി ഇട്ട് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും അരച്ചെടുക്കാം.
ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക. സ്വാദുള്ള ബീഫ് വട റെഡി. ചട്ണിയും കൂട്ടി ചൂടോടെ രുചിക്കാം.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















