ആവശ്യമായ ചേരുവകൾ
മൈദ – 2 കപ്പ്
ഗോതമ്പ്പൊടി – 1/2 കപ്പ്
ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ
ചൂട് വെള്ളം – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ഇളം ചൂട് വെള്ളത്തിൽ 2 ടീസ്പൂൺ യീസ്റ്റ്, 1 ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്10 മിനിറ്റ് വയ്ക്കുക.
2കപ്പ് മൈദയിൽ 1/2 കപ്പ് ഗോതമ്പ് പൊടി, ഉപ്പ് ,1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ ചേർത്ത് യീസ്റ്റ് മിക്സും ചേർത്തു പൊടി നന്നായി കുഴച്ചെടുക്കുക. ടേബിൾ ടോപ്പിൽ നന്നായി തേച്ച് കുഴച്ചെടുക്കണം, (വേറെ വെള്ളം ചേർക്കരുത്).
ഏകദേശം 10 മിനിറ്റ് കുഴച്ചെടുക്കണം, ഇത് രണ്ടു മണിക്കൂർ അടച്ചു വച്ച് പൊങ്ങാൻ വയ്ക്കുക. പൊങ്ങിയതിനു ശേഷം ഒന്നുകൂടെ കുഴച്ചെടുത്തു ചപ്പാത്തിയെക്കാൾ കനം കുറച്ച് വട്ടത്തിൽ പരത്തി എടുക്കണം.
എല്ലാം പരത്തി എടുത്ത ശേഷം അരമണിക്കൂർ ബട്ടർ പേപ്പറിലോ അല്ലെങ്കിൽ പൊടി ഇട്ട് പ്ലേറ്റിൽ നിരത്തി വച്ച് അതിന്റെ മുകളിലായി കോട്ടൺ തുണി വിരിച്ച് വയ്ക്കണം. ഇങ്ങനെ ചെയ്താൽ ഖുബൂസ് നല്ല മൃദുവായിരിക്കും.
എണ്ണ ചേർക്കാതെ ചപ്പാത്തി തയാറാക്കുന്നതു പോലെ ചൂടുള്ള തവയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് എടുക്കുക.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















