പലതരം അച്ചാറുകൾ ഉണ്ടെങ്കിലും ചേന കൊണ്ടും തയാറാക്കാം എന്നു കേട്ടാൽ ആരും ഒന്ന് അദ്ഭുതപ്പെടും. ഇനി ഈസിയായി ചേന അച്ചാർ തയാറാക്കിയാലോ?
ആവശ്യത്തിനുള്ള വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, അരിഞ്ഞുവയ്ക്കാം. ഉലുവ വറുത്ത് പൊടിച്ച് എടുക്കുക.
പാത്രം നല്ലതുപോലെ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചേന ഡീപ് ഫ്രൈ ചെയ്ത് കോരി മാറ്റി വയ്ക്കാം. കറിവേപ്പില, പച്ചമുളക്, വറുത്തു കോരിയതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, ബ്രൗൺ കളർ ആക്കി വറുത്തുകോരാം. ബാക്കിയുള്ള എണ്ണയിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക.
ഉലുവ ചേർത്ത് ചെറുതായി കളർ മാറി വരുമ്പോൾ ആവശ്യത്തിനുള്ള മുളകുപ്പൊടി, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവ പൊടി ചേർത്ത് കൊടുത്ത് പച്ചമണം മാറുമ്പോൾ വറുത്ത് കോരി വച്ചേക്കുന്നവ കുറേശ്ശെ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കാം.
അതിലേക്ക് ആവശ്യത്തിനുള്ള വിനാഗിരിയും ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനുശേഷം തീ ഓഫ് ചെയ്യാം.
അച്ചാറുകൾ ഉണ്ടാക്കുമ്പോൾ ഓരോന്നും വെവ്വേറെ വറുത്ത് എടുക്കുമ്പോൾ മണവും രുചിയും കൂടും.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















