ആവശ്യമായ ചേരുവകൾ
മൈദ: 3 കപ്പ് (125 മില്ലി)
അരിപ്പൊടി: 1 ടീ സ്പൂൺ
ബേക്കിംഗ് സോഡ: 1/2 ടീ സ്പൂൺ
ഉപ്പു, വെള്ളം, കറിവേപ്പില: ആവശ്യത്തിന്
സവാള: 2 എണ്ണം
പച്ചമുളക്: 4 എണ്ണം
ഇഞ്ചി: 1 വലുത്
കട്ട തൈര് (പുളി ഇല്ലാത്തത്): 2 ടേബ്ൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദയിലേക്ക് അരിപ്പൊടി, ഉപ്പ്, ബേക്കിങ് പൗഡർ എല്ലാം ചേർത്ത് മിക്സ് ആക്കുക. ശേഷം സവാളയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നെ പച്ചമുളക്, കറിവേപ്പില, ഇഞ്ചി, തൈര്, വെള്ളം എന്നിവ ചേർത്ത് കൊടുക്കുക. ശേഷം റൂം ടെംപറേച്ചറിൽ മൂന്ന് മുതൽ നാല് മണിക്കൂർ വെക്കുക.
കൈവെള്ളയിൽ അൽപം വെള്ളം തടവിയതിനു ശേഷം മാവ് അൽപം എടുത്തു ഉള്ളം കയ്യിൽ വെച്ചു നടുവിൽ ഹോൾ ഉണ്ടാക്കിയ ശേഷം ചൂടായി വരുന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. നമ്മുടെ തട്ടുകടയിലെ ഉള്ളിവട/സവാള വട തയ്യാർ.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















