ആവശ്യമായ ചേരുവകൾ
വെള്ള അവൽ– ഒരു കപ്പ്
സവാള– ഒന്ന്
പച്ചമുളക്– രണ്ടെണ്ണം
ഇഞ്ചി– കാൽ ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
കടുക്– ഒരു ടീസ്പൂൺ
നിലക്കടല/ കശുവണ്ടി– രണ്ട് ടേബ്ൾ സ്പൂൺ
നാരങ്ങ നീര്– രണ്ട് ടീസ്പൂൺ
കറിവേപ്പില– ഒരു തണ്ട്
മഞ്ഞൾപൊടി–ഒരു നുള്ള്
ഉപ്പ്– പാകത്തിന്
എണ്ണ– ഒരു ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
അവൽ വെള്ളത്തിൽ കഴുകി അരിപ്പയിൽ വാരാൻ വെക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി, കശുവണ്ടി/ നിലക്കടല, കറിവേപ്പില എന്നിവയിട്ട് വഴറ്റുക.
അവലും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് ഇളക്കി യോജിപ്പിക്കുക. നാരങ്ങ നീരൊഴിച്ച് ഇളക്കി രണ്ട് മിനിറ്റ് മൂടിവെക്കുക (തേങ്ങ ചിരവിയത് ചേർത്താൽ കൂടുതൽ രുചികരമാവും). ശേഷം തീയണച്ച് ചൂടോടെ വിളമ്പാം.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















