ആവശ്യമായ ചേരുവകൾ
ബോൺലെസ് ചിക്കൻ – 250 ഗ്രാം (ചെറുതായി അരിഞ്ഞത്)
ചുവന്ന മുളകുപൊടി – 11/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരംമസാലപ്പൊടി – 2 നുള്ള്
തൈര് – 2 ടേബ്ൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
സവാള – 1, ചെറുതായി അരിഞ്ഞത്
ടൊമാറ്റോ കെച്ചപ്പ് – 1 ടേബ്ൾസ്പൂൺ
റെഡ് ചില്ലി സോസ് – 1 ടേബ്ൾസ്പൂൺ
ഒറിഗാനോ – 1/4 ടീസ്പൂൺ
വെണ്ണ – 1 ടേബ്ൾസ്പൂൺ
വെളുത്തുള്ളി – 2 അല്ലി – ചെറുതായി അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബ്ൾസ്പൂൺ
മിനി പഫ് പേസ്ട്രി – 16-18
മൊസറെല്ല ചീസ് – 1 3/4 കപ്പ്
തയാറാക്കുന്ന വിധം
ചിക്കൻ കഷ്ണങ്ങൾ ചുവന്ന മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി, തൈര്, ചതച്ച ഇഞ്ചി വെളുത്തുള്ളി, അൽപം ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക.
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് പാകമാകുന്നതുവരെ വേവിക്കുക.
ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ്, റെഡ് ചില്ലി സോസ്, ഒറിഗാനോ എന്നിവ ചേർത്ത് ചെറിയ തീയിൽ വേവിച്ച് (4-5 മിനിറ്റ്) തീയിൽനിന്ന് മാറ്റിവെക്കുക.
മറ്റൊരു ചെറിയ പാത്രത്തിൽ മൂന്നു ടേബ്ൾസ്പൂൺ ഉരുകിയ വെണ്ണ, നന്നായി അരിഞ്ഞ വെളുത്തുള്ളി എന്നിവ യോജിപ്പിച്ച് തയാറാക്കിവെക്കുക. ഒരു കപ്പ്കേക്ക് മോൾഡിൽ വെണ്ണ പുരട്ടിവെക്കുക.
ഓവൻ 220 ഡിഗ്രി വരെ ചൂടാക്കുക.
മിനി പഫ് പേസ്ട്രി ഷീറ്റ് ഓരോന്നായി എടുത്ത്, വെണ്ണ പുരട്ടിയ കപ്പ് കേക്ക് പാനിൽ വെക്കുക, അതിനുശേഷം പഫ് പേസ്ട്രി വെണ്ണകൊണ്ട് ചെറുതായി ബ്രഷ് ചെയ്യുക.
ഇതിലേക്ക് അൽപം മൊസറെല്ല ചീസ് ചേർക്കുക, തുടർന്ന് തയാറാക്കിയ ചിക്കൻ ഫില്ലിങ് ചേർത്ത് വീണ്ടും മൊസറെല്ല ചീസ് ചേർത്ത് ഏകദേശം 12-15 മിനിറ്റ് ബേക്ക് ചെയ്യുക, പേസ്ട്രി ഷീറ്റിന്റെ വശങ്ങൾ സ്വർണനിറമാവുകയും ചീസ് പൂർണമായി ഉരുകുകയും ചെയ്യും. ചൂടോടെ സേർവ് ചെയ്യുക.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















