ആവശ്യമായ ചേരുവകൾ
1. ഉഴുന്ന് – 3/4 കപ്പ്
2. കടല പരിപ്പ് – 3/4 കപ്പ്
3. കുരുമുളക് – 1 ടേബിൾ സ്പൂൺ
4. ജീരകം – 1/2 ടീസ്പൂൺ
5. കറുത്ത എള്ള് – 1/2 ടീസ്പൂൺ
6. വറ്റൽ മുളക് (ചുവന്ന മുളക് ) – 8 എണ്ണം
7. പുളി – 1 നെല്ലിക്ക വലുപ്പത്തിൽ
8. കറിവേപ്പില – ഒട്ടും വെള്ളം ഇല്ലാതെ
9. കായപ്പൊടി – 1 ടീസ്പൂൺ
10. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
11. കാശ്മീരി മുളകുപൊടി – 1/4 ടീസ്പൂൺ
12. വെളിച്ചെണ്ണ / നല്ലെണ്ണ – 1 ടീസ്പൂൺ
13. ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉഴുന്നും കടലപ്പരിപ്പും ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ചെറിയ ഗോൾഡൻ നിറത്തിൽ വറക്കുക. അതിലേക്കു കുരുമുളക്, എള്ള്, ജീരകം എന്നിവ ചേർത്ത് എള്ള് പൊട്ടി വരുന്നതു വരെ വറുത്തെടുത്തു തണുക്കാൻ മാറ്റി വയ്ക്കുക. അതേ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി വറ്റൽ മുളക് ചൂടാക്കുക.
അതിലേക്കു പുളി, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി നേരത്തെ വറത്തു മാറ്റി വച്ചതിന്റെ കൂടെ ഇടുക. അതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം തണുത്തു കഴിഞ്ഞാൽ മിക്സിയിൽ പൊടിച്ചെടുക്കാം.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















