ആവശ്യമായ ചേരുവകൾ
1.സോയ ചങ്ക്‌സ് -1 കപ്പ്
2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് -1 ടേബിൾ സ്പൂൺ
3. മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
4. കാശ്മീരി മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
5. ഗരം മസാല – 1/2 ടേബിൾ സ്പൂൺ
6. കുരുമുളക് പൊടി -1/4 ടേബിൾ സ്പൂൺ
7. മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
8. കോൺഫ്ലോർ -1 ടേബിൾ സ്പൂൺ
9. മൈദ – 2 ടേബിൾ സ്പൂൺ
10. പെരുംജീരകം -1/4 ടേബിൾ സ്പൂൺ
11.കറിവേപ്പിലയും പച്ചമുളകും – ആവശ്യത്തിന്
12. നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
13. ഉപ്പ് – ആവശ്യത്തിന്
14. എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
സോയ ചങ്ക്‌സിലേക്ക് കുറച്ചു ചൂടു വെള്ളം ഒഴിച്ച് 15 മിനിറ്റ് വയ്ക്കുക. അതിനു ശേഷം നന്നായി വെള്ളം ഊറ്റി കളഞ്ഞു എടുക്കുക. വലിയ സോയ ചങ്ക്‌സ് ആണെങ്കിൽ ഒന്ന് ചെറുതാക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ്, പിന്നെ 2 മുതൽ 10 വരെ ഉള്ള ചേരുവകൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
കൈ കൊണ്ടു നന്നായി ഇളക്കി മസാല സോയ ചങ്ക്‌സിൽ പിടിപ്പിക്കുക. അതിലേക്കു നാരങ്ങാ നീര് കൂടി ഇട്ടു ഇളക്കുക. വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക.
അതിലേക്കു കുറേശ്ശേ ഇട്ടു കൊടുത്തു മീഡിയം തീയിൽ ബ്രൗൺ കളർ ആകുന്നതു വരെ വറുത്തെടുക്കുക. അതിലേക്കു അവസാനം കുറച്ചു കറിവേപ്പിലയും പച്ചമുളകും കൂടി വറത്തു കോരി മുകളിൽ ഇട്ടു സെർവ് ചെയ്യാം.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















