ആവശ്യമായ ചേരുവകൾ
വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
സവാള – ഒരു ചെറുത്
ഇഞ്ചി – ഒരു ടേബിൾസ്പൂൺ പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് ടേബിൾസ്പൂൺ പൊടിയായി അരിഞ്ഞത്
മുളകുപൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി – രണ്ടു ടീസ്പൂൺ
പുളി – ഒരു നെല്ലിക്കാ വലിപ്പത്തിൽ ഉള്ളത് വെള്ളത്തിൽ കുതിർത്ത് വച്ചത്
തയാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും അൽപം കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക.
ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. വഴന്നതിനു ശേഷം മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റി, പച്ചമണം മാറിയതിനുശേഷം കുരുമുളകുപൊടി കൂടി ചേർക്കുക.
ഇതിലേക്ക് പുളി ഒഴിച്ച് അരക്കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് ചാറ് കുറുക്കി എടുക്കുക. അതിനുശേഷം രണ്ട് പച്ചമുളകും മസാല പുരട്ടി വച്ചിരിക്കുന്ന മീൻ കഷണങ്ങളും ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വേവിച്ചെടുക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണയും അൽപം കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂട് ചോറിനൊപ്പം കഴിക്കാം.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















