ആവശ്യമായ ചേരുവകൾ
പനീർ -200 ഗ്രാം
മുളകുപൊടി – 1 ടേബിൾസ്പൂൺ
തന്തൂരി മസാല – 1 ടേബിൾസ്പൂൺ
തൈര് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മസാല തയാറാക്കാൻ
സവാള – 1 എണ്ണം വലുത്
തക്കാളി – 1 ചെറുത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
കറുകപട്ട – 1 ചെറിയ കഷ്ണം
ഗ്രാമ്പു – 2 എണ്ണം
ഏലക്കായ – 1 എണ്ണം
നെയ്യ് – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ജീരകപ്പൊടി – 1/2 ടീസ്പൂൺ
ചാട്ട് മസാല – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചോറ് തയാറാക്കാൻ
ബസ്മതി അരി – 1 കപ്പ്
വെള്ളം – 5 കപ്പ്
ഓയിൽ – 1 ടേബിൾസ്പൂൺ
കറുവാപട്ട – 1 ചെറിയ കഷണം
ഏലക്കായ – 1 എണ്ണം
ഗ്രാമ്പു – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം തന്നെ പനീറിൽ മസാല പുരട്ടിവയ്ക്കണം, ശേഷം ചോറ് വേവിക്കണം. ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ കറുകപട്ട, ഏലക്കായ, ഗ്രാമ്പു, സവാള എന്നിവ വഴറ്റണം. മസാല പൊടികൾ ചേർത്തതിന് ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റാം.
ഇത് മസാല പുരട്ടിവച്ച പനീർ ചേർക്കാം. മല്ലിയിലയും പുതിനയിലയും ചേർക്കാം. മസാലയുടെ മുകളിൽ വേവിച്ചുവച്ച ചോറു ഇട്ട് കൊടുക്കാം. ഒടുവിൽ നെയ് ചേർത്ത് മൂടി ദം ചെയ്തെടുക്കാം.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















