ആവശ്യമായ ചേരുവകൾ
1. ബീഫ് എല്ല് – ഒന്നര കിലോഗ്രാം
2. ഏലക്ക – 3-4 എണ്ണം
3. നല്ല ജീരകം – 1/2 ടീസ്പൂൺ
4. കുരുമുളക് പൊടി –2 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി – 1ടീസ്പൂൺ
6. ഗരം മസാല – 1 ടീസ്പൂൺ
7. വെള്ളം – 3 കപ്പ്
8. ഇഞ്ചി വെളുത്തുള്ളി അരച്ചത് – ഒന്നര ടേബിൾസ്പൂൺ
9. ചെറിയ ഉള്ളി ചതച്ചത് – 10 എണ്ണം
10. ഉപ്പ് – ആവശ്യത്തിന്
11. വെണ്ണ – 1 ടേബിൾസ്പൂൺ
12. ചെറിയ ഉള്ളി അരിഞ്ഞത് – 8 എണ്ണം
13. മല്ലിയില അരിഞ്ഞത് – 1/2 കപ്പ്
14. മുട്ട – 2 എണ്ണം
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ ബീഫ് എല്ല് , ഏലക്ക, നല്ല ജീരകം, കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, വെള്ളം, ഇഞ്ചി – വെളുത്തുള്ളി അരച്ചത്, ചെറിയ ഉള്ളി ചതച്ചത് എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഒരു മണിക്കൂർ വേവിക്കുക .
മറ്റൊരു പാനിൽ വെണ്ണ ഇട്ട് ചൂടാകുമ്പോൾ ചെറിയ ഉള്ളി കൂടി അരിഞ്ഞ് ഇട്ട് ബ്രൗൺ നിറം ആകുന്ന വരെ വഴറ്റി സൂപ്പിലേക്കു ചേർക്കുക . അര കപ്പ് മല്ലിയിലയും ആവശ്യമെങ്കിൽ കുറച്ച് കുരുമുളക് പൊടി കൂടി ചേർക്കാം. എല്ലാം കൂടി തിളയ്ക്കുമ്പോൾ രണ്ടു മുട്ട അടിച്ചത് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഒരു മിനിറ്റിനു ശേഷം തീ ഓഫ് ആക്കാം. ചൂടോടെ വിളമ്പാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















