ആവശ്യമായ ചേരുവകൾ
നൂഡിൽസ് – 75 ഗ്രാം
ടേസ്റ്റ് മേക്കർ പൗഡർ – 2 ടേബിൾസ്പൂൺ
മുട്ട – 3
പച്ചമുളക് – 2
സവാള – 1 ചെറുത്
കാപ്സിക്കം – 1 ചെറുത്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 1/2 കപ്പ്
ബട്ടർ – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ച് ഒഴിച്ച ശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒരു ചെറിയ കാപ്സിക്കം ചെറുതായി അരിഞ്ഞത്, അരക്കപ്പ് മല്ലിയില അരിഞ്ഞത് എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുത്ത മാറ്റി വയ്ക്കുക.
ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ചൂടാകുമ്പോൾ 75 ഗ്രാം നൂഡിൽസ് പൊട്ടിച്ചു ഇട്ട് കൊടുക്കാം. ഇതിലേക്ക് ടേസ്റ്റ് മേക്കർ പൗഡർ ചേർത്ത് 5 മിനിറ്റ് വേവിച്ചു മാറ്റിവയ്ക്കാം.
ഇനി മറ്റൊരു ഫ്രൈയിങ് പാനിലേക്ക് 2 ടേബിൾസ്പൂൺ ബട്ടർ ഇട്ട് അതിലേക്ക് നേരത്തെ ബീറ്റ് ചെയ്ത് മാറ്റി വച്ച മുട്ട ഒഴിച്ച് ഓംലെറ്റാക്കാം. ഇതിന്റെ മുകളിൽ തയാറാക്കി വച്ച നൂഡിൽസ് നിരത്തി കൊടുക്കാം. ഇനി ഒരു ഭാഗത്തു നിന്ന് മടക്കി എടുക്കാം. സ്വാദിഷ്ടമായ നൂഡിൽസ് ഓംലെറ്റ് തയാർ.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















