ആവശ്യമായ ചേരുവകൾ
ഓട്‌സ് – 1/2 കപ്പ്
പാല്‍ – 2 കപ്പ് • വെള്ളം – 1 കപ്പ്
കറുവാപ്പട്ട പൊടിച്ചത് – 1/4 ടീസ്പൂണ്‍
ബദാം – 15-18 എണ്ണം
ആപ്പിള്‍ – 1
സ്ട്രോബെറി – 4
ബ്ലൂബെറി – 4 (ഇഷ്ടമുണ്ടെങ്കില്‍)
തേന്‍ – 2-3 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിലേക്ക് പാലും വെള്ളവും ഒഴിച്ച് ഓട്‌സ് കൂടി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. തിളച്ചതിനുശേഷം ചെറിയ തീയില്‍ 7-8 മിനിറ്റ് തുറന്ന് വച്ച് വേവിക്കുക. സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഒന്ന് ചൂടാറിയതിനുശേഷം ചീകിയെടുത്ത ആപ്പിളും ചെറുതായി മുറിച്ച ബദാമും സ്ട്രോബെറിയും തേനും ചേര്‍ത്ത് യോജിപ്പിച്ച് വിളമ്പാം. (നല്ലചൂടുള്ളപ്പോള്‍ പഴവര്‍ഗ്ഗങ്ങളും തേനും ചേര്‍ക്കരുത്. വിറ്റമിന്‍സും മിനറല്‍സും നഷ്ടപ്പെടും.)
ഇഷ്ടമുള്ളതുപോലെ സ്ട്രോബെറിയും ബ്ലൂബെറിയും വെച്ച് അലങ്കരിക്കാവുന്നതാണ്.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















