ആവശ്യമായ ചേരുവകൾ
ഓട്സ് – ഒരു കപ്പ്
ബദാം – രണ്ട് ടേബിൾസ്പൂൺ
കപ്പലണ്ടി – 2 ടേബിൾ
സ്പൂൺ ഉണക്കമുന്തിരി – 2 ടേബിൾ സ്പൂൺ
നെയ്യ് – ഒരു ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
സവാള-1
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഗരംമസാല – കാൽ ടീ സ്പൂൺ
കാരറ്റ് – 1
തക്കാളി – 1
ബീൻസ് – 10
ഗ്രീൻപീസ് വേവിച്ചത് – കാൽ കപ്പ്
കാപ്സിക്കം – 1
മല്ലിയില – ഒരു പിടി
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചെറുതായി അരിഞ്ഞ ബദാം, കപ്പലണ്ടി, ഉണക്കമുന്തിരി ഇവ എണ്ണയില്ലാതെ വറുത്തെടുക്കുക. ഇതേ പാത്രത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കുക. അര ടീസ്പൂൺ ജീരകം ചേർത്ത് മൂപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക.
പച്ചമണം മാറുമ്പോൾ മസാലപ്പൊടികൾ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ബാക്കിയുള്ള പച്ചക്കറികൾ ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. എല്ലാം കൂടി നന്നായി യോജിച്ചു കഴിയുമ്പോൾ മൂന്നു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക.
പച്ചക്കറികൾ വേവാൻ 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ഓട്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഓട്സ് നന്നായി വെന്തു കുറുകിവരുമ്പോൾ തീ ഓഫ് ചെയ്ത ശേഷം വറത്തു വച്ചിരിക്കുന്ന നട്സും മല്ലിയിലയും വിതറുക. ഈയൊരു അളവിൽ നാല് പേർക്ക് കഴിക്കാനുള്ള മസാല ഓട്സ് തയാറാക്കാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















