ആവശ്യമായ ചേരുവകൾ
1. മൈദ – 3 കപ്പ്
2. മോസ്സറല്ല ചീസ്
3. പിത്സ സോസ്
4. കാരറ്റ്
5. കാപ്സിക്കം
6. സവാള
7. മല്ലിയില
തയാറാക്കുന്ന വിധം
മൂന്നുകപ്പ് മൈദമാവ് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര പാകത്തിന് വെള്ളം നാല് ടേബിൾ സ്പൂൺ എണ്ണ എല്ലാം ചേർത്ത് കുഴച്ചു രണ്ടുമണിക്കൂർ വയ്ക്കുക.
കുഴച്ച മാവിനെ ചെറിയ ഉരുളയാക്കിയെടുത്തു കുറച്ചു പൊടിയിട്ട് കനം കുറച്ചു പരത്തി എടുക്കുക സാധാരണ പൊറോട്ട തയാറാക്കുന്നത് പോലെ കഴിയുന്നതും കനംകുറച്ച് പരത്തുക
പരത്തിയ മാവിന് നടുവിലേക്ക് കുറച്ചു പിത്സ സോസ് വെച്ച് കൊടുക്കാം ഇതിനു മുകളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത് സവാള പൊടിയായരിഞ്ഞത് കുറച്ചു മല്ലിയില അരിഞ്ഞത് രണ്ടോ മൂന്നോ പീസ് കാപ്സിക്കം കഷണങ്ങളാക്കിയത് കുറച്ചു മോസ്സറല്ല ചീസ് എന്നിവ വച്ച് സാധാരണ സ്റ്റഫ്ഡ് പൊറോട്ട മടക്കുന്നതുപോലെ മടക്കി എടുക്കുക.
ഒരു ഇരുമ്പു തവ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് പൊറോട്ടചുട്ടെടുക്കുക ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറിച്ചിടുക. രണ്ടു വർഷവും നന്നായി മൊരിഞ്ഞു വരുമ്പോൾ എടുക്കാം. ഈ ഒരു പൊറോട്ട ചായയ്ക്കൊപ്പവും കറികൾ ഒന്നും ഇല്ലാതെ ഡിന്നർ ആയും ഉപയോഗിക്കാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















