ആവശ്യമായ ചേരുവകൾ
പഴുത്ത മാങ്ങ – 2 എണ്ണം
പാൽ – 1 ½ കപ്പ്
പഞ്ചസാര – ½ കപ്പ് (മധുരത്തിന് അനുസരിച്ച്)
കോൺഫ്ലോർ – 1/ 4 കപ്പ്
തയാറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മാമ്പഴ കഷ്ണങ്ങൾ, ഒന്നേകാൽ കപ്പ് പാൽ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം. ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺഫ്ലോർ എടുക്കുക.
ഇതിലേക്ക് കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തു വയ്ക്കണം. ഇനി മാമ്പഴ അടിച്ചത് വേവിക്കാൻ വയ്ക്കാം. ഇളക്കി കൊടുക്കാൻ മറക്കരുത്. മാങ്ങ മിക്സ് ഒന്ന് തിളച്ചു വന്നാൽ തീ നന്നായി താഴ്ത്തി വെച്ച ശേഷം കോൺഫ്ലോർ മിക്സ് മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കുക.
കോൺഫ്ലോർ മാങ്ങയുമായി യോജിച്ച് തിളച്ചു വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം. ഇനി പുഡ്ഡിങ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. പുഡ്ഡിങ് ചൂടാറി വന്നാൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം. ഒരു മണിക്കൂർ കഴിഞ്ഞാൽ പുഡ്ഡിങ് എടുത്ത് വിളമ്പാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















