തയാറാക്കുന്ന വിധം
കൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് നന്നായി കഴുകി എടുക്കുക. ആവശ്യമെങ്കില്‍ തിളപ്പിച്ച് ഊറ്റിയും എടുക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് രണ്ട് സവാള അരിഞ്ഞത് ഉപ്പ് ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് ഒന്നര ടേബിള്‍ സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് ബ്രൗണ്‍ നിറം ആകുന്നതുവരെ വഴറ്റുക. ഇതില്‍ ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം, 3 ഗ്രാമ്പു, അര ടീ സ്പൂണ്‍ കുരുമുളക്, ഒരു കഷ്ണം കറുവാപട്ട എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് ഇതില്‍ മൂന്നു പച്ചമുളക്, രണ്ട് തക്കാളി അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.
പിന്നീട് ഇതില്‍ മൂന്നു പച്ചമുളക്, രണ്ട് തക്കാളി അരിഞ്ഞതും ചേര്‍ത്തു വഴറ്റുക. അരടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, ഒരു ടീ സ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ ജീരകപ്പൊടി, അര ടീസ്പൂണ്‍ ജീരകപ്പൊടി, അര ടീസ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി പച്ചമണം വാറുന്നതു വരെ വഴറ്റുക.
ഇതു തണുത്തു കഴിയുമ്പോള്‍ അരച്ച് പേസ്റ്റാക്കുക. അടുപ്പത്ത് മറ്റൊരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് അതില്‍ കഴുകി വച്ചിരിക്കുന്ന കൂണ്‍ ഇടുക. ഇതില്‍ അര കപ്പ് ഗ്രീന്‍പീസ്, കാല്‍ കപ്പ്, പനീര്‍ എന്നിവ ചേര്‍ത്ത് മൂന്നു മിനിറ്റ് ഫ്രൈ ചെയ്യുക. അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ട് യോജിപ്പിക്കുക.
അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ട് യോജിപ്പിക്കുക. ഇതില്‍ അരച്ചുവച്ച പേസ്റ്റും ഒരു കപ്പ് വെള്ളവെള്ളവും ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിച്ച് വറ്റിച്ചെടുക്കുക. ആവശ്യമെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കാം. സ്റ്റൗ ഓഫ് ചെയ്യുന്നതിനു മുമ്പ് ഒരു ടീസ്പൂണ്‍ ബട്ടര്‍ കൂടി ചേര്‍ക്കുമ്പോള്‍ രുചിയേറും.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















