ആവശ്യമായ ചേരുവകൾ
പപ്പടം – 10 എണ്ണം
പച്ചരി – അരക്കപ്പ് അല്ലെങ്കിൽ അരിപ്പൊടി ഒരു കപ്പ്
ഉണക്കമുളക് – 7 എണ്ണം അല്ലെങ്കിൽ ഒരു ടീസ്പൂൺ മുളകുപൊടി
മഞ്ഞൾപ്പൊടി – ഒരു നുള്ള്
കറുത്ത എള്ള് – ഒരു ടീസ്പൂൺ
നല്ല ജീരകം – ഒരു ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
വെള്ളം – മുക്കാൽ കപ്പ്
ഉപ്പ് ,എണ്ണ – ആവശ്യത്തിന്
തയാറാക്കുന്നവിധം
പച്ചരി മൂന്നോ നാലോ മണിക്കൂർ കുതിർത്തതിനു ശേഷം നന്നായി കഴുകിയെടുത്ത് മിക്സിയിലേക്കിട്ട് (അരിപ്പൊടിയാണേൽ അരക്കെണ്ട ആവശ്യം ഇല്ല) വറ്റൽമുളക്, മഞ്ഞൾപ്പൊടി, മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് അയവിൽ മാവ് തയാറാക്കണം.
ഇതിലേക്ക് എള്ള്, നല്ലജീരകം, കായം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക.
പപ്പടവട ഉണ്ടാക്കാനുള്ള എണ്ണ ചൂടാക്കാൻ വയ്ക്കുക. ഓരോ പപ്പടവും കൂട്ടി വച്ചിരിക്കുന്ന മാവിൽ രണ്ടുപുറവും മുക്കി മീഡിയം തീയിൽ ഇരുപുറവും മറിച്ചിട്ട് ക്രിസ്‌പി ആവുന്നതുവരെ വറുക്കണം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















