ആവശ്യമായ ചേരുവകൾ
മൈദ – 3/4 കപ്പ്
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
ഉപ്പ് – 2 നുള്ള്
വനില എസൻസ് – 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
മഞ്ഞ ഫുഡ് കളർ – ആവശ്യമെങ്കിൽ
പഞ്ചസാര പൊടിച്ചത് – 5 ടേബിൾസ്പൂൺ
നെയ്യ് അല്ലെങ്കിൽ ബട്ടർ –2 ടേബിൾസ്പൂൺ
മുട്ട – 2
തയാറാക്കുന്ന വിധം
മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് അരിപ്പയിലൂടെ അരിച്ച് എടുത്ത് വയ്ക്കാം. ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
ഇതിലേക്ക് വനില എസൻസ്, ബട്ടർ എന്നിവ ചേർക്കാം. ഈ മിശ്രിതം ഒരു പേപ്പർ ബാഗിലാക്കി ഫ്രൈയിങ് പാനിലേക്ക് ഓരോ ചെറിയ വട്ടങ്ങളായി ഇടാം.
ചൂടായ ദോശക്കല്ലിന് മുകളിൽ ഫ്രൈയിങ് പാൻ വച്ച് 10 അല്ലെങ്കിൽ 15 മിനിറ്റ് വേവിച്ചെടുക്കാം. പത്ത് മിനിറ്റ് മൂടി വച്ച ശേഷം വെന്തില്ലെങ്കിൽ തുറന്ന് വച്ച് വേവിക്കാം. കറുമുറു കൊറിക്കാൻ നല്ല നാടൻ പലഹാരം റെഡി.
ഫ്രൈയിങ് പാനിൽ ബാറ്റർ ചെറിയ മുത്തുകൾ പോലെ നിരത്തുമ്പോൾ അൽപം സ്ഥലം വിട്ട് വേണം നിരത്താൻ.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















