ആവശ്യമായ ചേരുവകൾ
വെണ്ടക്ക – 200 ഗ്രാം
സവാള – 1 അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
തക്കാളി – 1 അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
അരിഞ്ഞത് ജീരകം – 1 ടീസ്പൂൺ
ബേ ലീഫ് ( വയണഇല) – 1 എണ്ണം
ഗ്രാമ്പൂ – 2 എണ്ണം
ഏലയ്ക്ക – 2 എണ്ണം
പട്ട – ചെറിയ കഷ്ണം
മുളക്പൊടി – 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഗരംമസാലപൊടി – 1/2 ടീസ്പൂൺ
തൈര് – 1/2 കപ്പ്
കസൂരി മേത്തി – 1 ടീസ്പൂൺ
മല്ലിയില – 1 ടേബിൾസ്പൂൺ അരിഞ്ഞത്
എണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക , വെണ്ടയ്ക്ക നീളത്തിൽ അരിഞ്ഞത് എണ്ണയിൽ ഇട്ട് കളർ മാറുന്നത് വരെ വഴറ്റുക , ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക, ഇതിലേക്ക് ജീരകം, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക,വയണഇല എന്നിവ ഇട്ട് വറക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക .
വഴറ്റിയ സവാളയിലേക്ക് മുളക്പൊടി, മല്ലിപൊടി,മഞ്ഞൾപൊടി, ഗരംമസാലപൊടി ചേർത്ത് വഴറ്റുക. ഇനി തക്കാളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് കാൽ കപ്പ് വെള്ളം ചേർത്ത് അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ഇനി അര കപ്പ് തൈര് ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് വെണ്ടയ്ക്ക ചേർത്ത് ഇളക്കി എണ്ണ തെളിയുന്നത് വരെ വേവിക്കുക.
കസൂരി മേത്തി , മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കി ചൂടാടെ ഉപയോഗിക്കാം. രുചികരമായ വെണ്ടക്ക മസാല റെഡി.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















