ആവശ്യമായ ചേരുവകൾ
കടല – ഒരു കപ്പ്
സവാള – ഒരെണ്ണം
തക്കാളി – ചെറുത് ഒരെണ്ണം
പച്ചമുളക് – ഒരെണ്ണം
ജീരകം – കാൽ ടീസ്പൂൺ
മുളകുപ്പൊടി – അര ടീസ്പൂൺ
പെരുംജീരകപ്പൊടി – അര ടീസ്പൂൺ
മല്ലിയില – നാല് തണ്ട്
നാരങ്ങാനീര് – അരമുറി
ഉപ്പ് പാകത്തിന്
ബട്ടർ/ എണ്ണ – ഒന്നര ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് കടല വേവിച്ചെടുക്കുക.
ചൂടായ പാത്രത്തിൽ ബട്ടർ ചേർക്കുക. ഉരുകി വരുന്നതിനു മുമ്പായി തന്നെ ചെറുതായി അരിഞ്ഞ സവാള ചേർത്തു കൊടുക്കാം. ജീരകവും ചെറുതായി അരിഞ്ഞ പച്ചമുളകും ചേർക്കാം. മുളകുപൊടിയും പെരുംജീരകം പൊടിയും ചേർത്തു മൂപ്പിച്ചെടുക്കുക.
തക്കാളി ചേർത്ത് മസാല പിടിച്ചു വരുമ്പോൾ വേവിച്ചുവെച്ച കടല ചേർത്ത് കൊടുക്കുക. കടല മസാലയുമായി നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മൂന്ന് മിനിറ്റ് വേവിച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർത്ത് കൊടുക.
നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് തീ ഓഫ് ചെയ്യുക. ചൂടോടെ തന്നെ കഴിക്കാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















