ആവശ്യമായ ചേരുവകൾ
1. അരിപൊടി – 1 കപ്പ് (നൂൽപുട്ട് അല്ലെങ്കിൽ പത്തിരിപ്പൊടി )
2. പൊട്ടു കടല – 1/4 കപ്പ് + 1/2 ടീസ്പൂൺ
3. കായപ്പൊടി – 1/4 ടീസ്പൂൺ
4. ജീരകം – 1/4 ടേബിൾ സ്പൂൺ
5. എള്ള് -1/4 ടേബിൾ സ്പൂൺ
6. വെണ്ണ – 1.5 ടേബിൾ സ്പൂൺ
7. ഉപ്പ് – ആവശ്യത്തിന്
8. തിളപ്പിച്ച വെള്ളം – 1.5 കപ്പ് (കുറച്ച് അധികം കരുതാം)
തയാറാക്കുന്ന വിധം
പൊട്ടുകടല മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഒരു പത്രത്തിൽ അരിപൊടി, പൊട്ടുകടല പൊടിച്ചത്, പിന്നെ 3 മുതൽ 7 വരെ ഉള്ള ചേരുവകൾ എന്നിവ ഇട്ട് കൊടുക്കുക. അതിനു ശേഷം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. അതിലേക്ക് തിളപ്പിച്ച വെള്ളത്തിൽ നിന്ന് കുറേശ്ശേ ഒഴിച്ച് നൂൽ പുട്ടിന് കുഴയ്ക്കുന്ന പാകത്തിൽ കുഴച്ച് എടുക്കുക. വെള്ളം കൂടിപ്പോകരുത്.
ഇനി മുറുക്ക് ഉണ്ടാക്കാൻ ഉള്ള നാഴിയുടെ ഉള്ളിൽ കുറച്ചു എണ്ണ പുരട്ടി കൊടുക്കുക. അതിലേക്ക് മാവ് നിറച്ച് എണ്ണ നന്നായി ചൂടാക്കി അതിലേക്ക് പീച്ചി കൊടുക്കാം. വട്ടത്തിൽ ആണെങ്കിൽ ഒരു ബട്ടർ പേപ്പറിലോ, സ്റ്റീൽ തട്ടിലോ വട്ടത്തിൽ പരത്തി എടുക്കാം. എണ്ണയിൽ ഇട്ടു ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ വറത്തെടുക്കാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















