ആവശ്യമായ ചേരുവകൾ
മീൻ – 750 ഗ്രാം
ഇഞ്ചി – 2 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 6 എണ്ണം
പച്ചമുളക് – 6 എണ്ണം
സവാള -1
ഉള്ളി – 6 എണ്ണം
ഉലുവ- 1/2 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തക്കാളി – 1 എണ്ണം ചെറുതായി അരിഞ്ഞത് 1 എണ്ണം വട്ടത്തിൽ അരിഞ്ഞത്
ഏലയ്ക്ക,പട്ട,ഗ്രാമ്പു – 3 എണ്ണം വീതം
വെളിച്ചെണ്ണ- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ
മല്ലിപ്പൊടി -1 1/2 ടീസ്പൂൺ
മുളകുപൊടി -2 ടീസ്പൂൺ
കുരുമുളക് പൊടി- 1/2 ടീസ്പൂൺ
തേങ്ങാപ്പാൽ – ഒന്നാം പാൽ, രണ്ടാം പാൽ
കുടംപുളി -1(ചെറുത്) എണ്ണം
തയാറാക്കുന്ന വിധം
മൺചട്ടിയിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉലുവയും ശേഷം കടുകും പിന്നീട് ഏലയ്ക്ക, പട്ട, ഗ്രാമ്പു എന്നിവയും ചേർത്ത് കൊടുക്കുക.
ചൂടാകുമ്പോൾ സവാളയും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളിയും ചേർക്കുക. നന്നായി വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കുക.
നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ചേർത്ത് നന്നായി വഴറ്റുക. ശേഷം രണ്ടാം പാൽ ഒഴിക്കുക. ചൂടാകുമ്പോൾ മീൻ ഇട്ടുകൊടുക്കുക. ശേഷം കുടം പുളിയും ഉപ്പും ചേർത്ത് ഒരു 20 മിനിറ്റ് മൂടിവെച്ച് നന്നായി വേവിക്കുക.
ശേഷം തീ കുറച്ചിട്ട് ഒന്നാം പാൽ ചേർക്കുക. ശേഷം കറിവേപ്പില, വട്ടത്തിൽ അരിഞ്ഞ തക്കാളി, 2 ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഒരു അഞ്ച് മിനിറ്റ് തീ ഓഫാക്കി അടച്ച് വയ്ക്കുക, കറി റെഡി.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















