ആവശ്യമായ ചേരുവകൾ
ഉലുവ,കടുക് – 1 ടീ സ്പൂൺ വീതം
നല്ലെണ്ണ (എള്ളെണ്ണ ) – 4 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തക്കാളി – 6 എണ്ണം
മുളകുപൊടി – 3 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 1/2 ടീസ്പൂൺ
പുളി– 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഉലുവ,കടുക് – 1 ടീ സ്പൂൺ വീതം (ഇവ വറുത്തെടുത്ത് പൊടിക്കണം)
4 ടേബിൾ സ്പൂൺ നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ച് ചൂടാക്കി അതിലേക്ക് 1 ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ച്, കറിവേപ്പില കൂട്ടി ഇളക്കുക. ഇതിലേക്ക് തക്കാളി 6 എണ്ണം ചെറുതായി അരിഞ്ഞത് ചേർക്കുക. 3 ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 1/2 ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക.
മൂടിവെച്ച് 10 മിനിറ്റ് വേവിച്ച ശേഷം, 3 ടേബിൾ സ്പൂൺ പുളി പിഴിഞ്ഞെടുത്ത വെള്ളം ഒഴിച്ച് തിളപ്പിച്ച ശേഷം കറിയിലെ വെള്ളം കട്ടിയാവും വരെ വഴറ്റുക. ആദ്യം പൊടിച്ച് വെച്ച ഉലുവ,കടുക് പൊടി ചേർത്തിളക്കുക.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















