ആവശ്യമായ ചേരുവകൾ
ഏത്തപ്പഴം – 1
വറുത്തെടുത്ത അരിപ്പൊടി – 1 കപ്പ്
തേങ്ങാ – 1 കപ്പ്
ശർക്കര – 3/4 കപ്പ്
ഏലയ്ക്ക – 1 ടീസ്പൂൺ
ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
ബട്ടർ – 1 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം ആവിയിൽ വേവിച്ചെടുക്കുക. തൊലിയും അകത്തെ നാരും കുരുവും കളഞ്ഞ് സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും എടുത്ത് കുറുകുമ്പോൾ വെണ്ണ, ഏലയ്ക്ക , ജീരകം എന്നിവ ചേർത്ത് ഇളക്കുക.
ഒരു പാത്രത്തിൽ അരി പൊടിയും തേങ്ങയും ചേർത്ത് നന്നായി കുഴയ്ക്കുക. അതിൽ ശർക്കര പാനിയും ഏത്തയ്ക്കയും ചേർത്ത് കുഴക്കുക. വയന ഇലയിൽ ഏത്തക്ക മിശ്രിതം നിറച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















