ആവശ്യമായ ചേരുവകൾ
തക്കാളി -2
വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
കുരുമുളക് ചതച്ചത് -1 ടേബിൾസ്പൂൺ
ചെറിയ ജീരകം ചതച്ചത് – 1 ടീസ്പൂൺ
ഉലുവ ചതച്ചത് – കാൽ ടീസ്പൂൺ
കായപ്പൊടി – 1 ടീസ്പൂൺ
പുളിവെള്ളം – 1 കപ്പ്
വെള്ളം – 2 കപ്പ്
മുളകുപൊടി – 1 1/ 2 ടീസ്പൂൺ
മല്ലിപ്പൊടി – അരടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർക്കുക, പൊട്ടിവരുമ്പോൾ വറ്റൽമുളക്, കറിവേപ്പിലയും ചേർക്കുക. ഇതിലേക്കു വെളുത്തുള്ളി ചതച്ചത്, കുരുമുളക്, ജീരകം, ഉലുവ ചേർത്ത് മൂപ്പിക്കുക.
ഇതിലേക്കു മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക, പുളിവെള്ളം ഒഴിച്ചുകൊടുത്തു തിളക്കുമ്പോൾ തക്കാളി ചേർത്ത് മൂടിവെച്ചു വേവിക്കുക. തക്കാളി വെന്തു വരുമ്പോൾ വെള്ളം ചേർത്തുകൊടുത്ത് തിളപ്പിക്കുക. ഇതിലേക്കു ആവശ്യത്തിന് ഉപ്പും കായപ്പൊടിയും മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പാം.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















