ആവശ്യമായ ചേരുവകൾ
ബീഫ് – 1 കിലോ
സവാള – 5എണ്ണം
വെളുത്തുള്ളി ചതച്ചത് -1ടീസ്പൂൺ
ഇഞ്ചി ചതച്ചത് – 1ടീസ്പൂൺ
പച്ചമുളക് ചതച്ചത് -1ടീസ്പൂൺ
തക്കാളി – 1വലുത്
കറിവേപ്പില – 3 തണ്ട്
മല്ലിയില – ഒരുപിടി
പുതിനയില – 1 ടേബിൾസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
ഉലുവ (ആവശ്യമെങ്കിൽ) -1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
മുളകുപൊടി -1/2ടീസ്പൂൺ
മല്ലിപ്പൊടി – 1ടീസ്പൂൺ
കുരുമുളകുപൊടി – 3/4ടീസ്പൂൺ
മീറ്റ് മസാലപ്പൊടി – 11/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 31/2 ടേബിൾസ്പൂൺ
പൊറോട്ട -2 എണ്ണം
വാഴയില – ഒരെണ്ണം
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ബീഫ് ചെറുതായി അരിഞ്ഞ് കുക്കറിൽ ഇടുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകു പൊടിയും പാകത്തിന് ഉപ്പും രണ്ട് തണ്ട് കറിവേപ്പിലയും അൽപം വെള്ളവുംഒഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ഒരു ചട്ടി ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ട് മൂപ്പിച്ചെടുക്കുക.
എടുത്തു വച്ചിരിക്കുന്ന സവാള ചെറുതായി അരിഞ്ഞ് വഴറ്റി എടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞ് ചേർത്തുകൊടുക്കാം. ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർക്കാം. പച്ചമുളക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കിക്കൊടുക്കുക.
മല്ലിയിലയും പുതിനയിലയും ചേർക്കാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർത്ത് ബീഫ് വേവിച്ച് വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക.
ചാറു കുറുകി വരുമ്പോൾ വേവിച്ച ബീഫും ചേർത്തു നന്നായി ഇളക്കുക. എടുത്തു വെച്ചിരിക്കുന്ന മീറ്റ് മസാല ചേർത്ത് കൊടുക്കുക. എല്ലാംകൂടെ അഞ്ചുമിനിറ്റ് വഴറ്റി എടുത്ത് തീ ഓഫ് ചെയ്യാം.
ഒരു പാൻ ചൂടാക്കി അതിലേക്ക് പൊറോട്ട ചൂടാക്കുക. വാഴയില വാട്ടിയെടുക്കുക. വാഴയിലയിൽ ഒരു പൊറോട്ടയും അതിനുമുകളിൽ ബീഫും മുകളിൽ ഒരു പൊറോട്ടയും വയ്ക്കുക. നന്നായി വള്ളി ഉപയോഗിച്ച് കെട്ടുക.
പാൻ ചൂടാക്കി കിഴി അതിലേക്ക് ഇട്ട് കൊടുക്കുക. ചൂടായി വരുമ്പോൾ അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ആവി വരുമ്പോൾ തീ ഓഫ് ചെയ്യാം. നാടൻ പൊറോട്ടകിഴി റെഡി.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















