ആവശ്യമായ ചേരുവകൾ
പനീർ – 150 ഗ്രാം
സവാള – 2
കാപ്സിക്കം – 1/2 ചതുരത്തിൽ മുറിച്ചത്
തക്കാളി – ഒന്ന് പ്യൂരി
പച്ചമുളക് – 2
ഇഞ്ചി – ചെറിയ ഒരു പീസ്
വെളുത്തുള്ളി – 8 അല്ലി
തൈര് – 2 സ്പൂൺ
മുളകുപൊടി– 2 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി– 2 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണ്‍
പനീർമസാല – 1/2 ടീസ്പൂണ്‍
ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
കസൂരി മേത്തി – ഒരു നുള്ള്
കാഷ്യു പേസ്റ്റ് – 4 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ഒരു നുള്ള് (ആവശ്യമെങ്കിൽ)
ഓയിൽ – ആവശ്യത്തിന്
വെള്ളം
മല്ലിയില
തയ്യാറാക്കുന്ന വിധം
രണ്ടു സ്പൂൺ മുളകു പൊടിയും 2 സ്പൂൺ മല്ലിപൊടിയും അര സ്പൂൺ ജീരകം പൊടിച്ചതും മഞ്ഞൾപ്പൊടിയും ഉപ്പും പനീർ മസാലയും നന്നായി പേസ്റ്റുപോലെയാക്കി അതിൽ പനീറും ചതുരത്തിൽ അരിഞ്ഞ കാപ്സിക്കവും ഒരു സാവാളയും നന്നായി മിക്സ് ചെയ്ത് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിന് ശേഷം എണ്ണ ഒഴിച്ച് വറുത്ത് മാറ്റി വയ്ക്കുക.
എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പച്ചമണം മാറുന്നതു വരെ വഴറ്റുക. 1/2 ടീസ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും 1/2 സ്പൂൺ ജീരകപൊടിയും പനീർ മസാലയും ഉപ്പും ചേർത്ത് പച്ച മണം മാറുമ്പോൾ തക്കാളി പ്യൂരി ( തക്കാളി വെളളത്തിൽ തിളപ്പിച്ച് അതിന്റെ പുറം തൊലി കളഞ്ഞ് അരച്ചത് )ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് കാഷ്യു പേസ്റ്റ് ചേർത്ത് ഇളക്കുക. 1/2 കപ്പ് വെള്ളവും വറുത്തെടുത്ത പനീർ കൂട്ടും ചേർത്ത് തിളപ്പിച്ച് ചാറ് കുറുകുമ്പോൾ കസൂരി മേത്തിയും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് തീ ഓഫ് ചെയ്യാം. മല്ലിയിലയും ഫ്രഷ് ക്രീമും കൊണ്ട് അലങ്കരിക്കാം. പനീർ ടിക്കാ മസാല റെഡി.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















