ആവശ്യമായ ചേരുവകൾ
1. തുവര പരിപ്പ് – 300 ഗ്രാം
2. ചുവന്ന മുളക് – 5 എണ്ണം
3. കല്ലുപ്പ് – 1/2 ടീ സ്പൂൺ
4. ഇഞ്ചി – 1 ടീസ്പൂൺ
5. പച്ചമുളക് – 5-6 എണ്ണം ചെറുതായി അരിഞ്ഞത്
6. ചെറിയ ഉള്ളി -8-9 എണ്ണം ചെറുതായി അരിഞ്ഞത്
7. കായം – 1/4 ടീ സ്പൂൺ
8. കറിവേപ്പില
9. എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തുവരപരിപ്പും ചുവന്ന മുളകും കല്ലുപ്പും മിക്സിയിലിട്ട് തരുതരുപ്പോടെ അരച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില കായം എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ അധികം കനമില്ലാതെ വട പരത്തി എണ്ണയിൽ ഇടുക. 5-6 മിനിറ്റ് എണ്ണയിൽ ഇട്ട് മൊരിച്ചെടുക്കുക. ചൂട് ചായക്കൊപ്പം കഴിക്കാം
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















